ദുബായ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും മെഡലുകൾ സമ്മാനിച്ച് ദുബായ് പോലീസ്. 15 ആശുപത്രികൾക്കും ആറ് ഹോട്ടലുകൾക്കുമാണ് ദുബായ് പോലീസ് മെഡലുകൾ നൽകിയത്. കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ദുബായ് പോലീസുമായി സഹകരിച്ചതിനാണ് അംഗീകാരമെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനും എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ദുബായ് പോലീസ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മെഡൽദാന ചടങ്ങിൽ അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് അറിയിച്ചു.
Read Also: അടിമാലി മരം മുറി കേസില്‍ മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Post Your Comments