Latest NewsNewsIndiaBusiness

കാർഡ് ഇല്ലാതെയും ഇനി പണം പിൻവലിക്കാം, പുതിയ നിർദേശം ഇങ്ങനെ

എല്ലാ എടിഎമ്മുകളിലും ഐസിസിഡബ്ല്യു സംവിധാനം ലഭ്യമാക്കാനാണ് ആർബിഐ നിർദേശം

ഇനി രാജ്യത്ത് കാർഡ് ഇല്ലാതെയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. ഇത് സംബന്ധിച്ച നിർദേശങ്ങൾ ആർബിഐ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നൽകി. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാനാണ് എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടത്.

വൈകാതെ തന്നെ, എല്ലാ എടിഎമ്മുകളിലും ഐസിസിഡബ്ല്യു സംവിധാനം ലഭ്യമാക്കാനാണ് ആർബിഐ നിർദേശം. കൂടാതെ, ഐസിസിഡബ്ല്യു ഇടപാടുകൾക്കുള്ള പിൻവലിക്കൽ പരിധികൾ എടിഎം പിൻവലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ‘റിപ്പബ്ലിക്കിനെ രക്ഷിക്കുക’: സമ്മേളനവുമായി പോപ്പുലർ ഫ്രണ്ട്, കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ്

രാജ്യത്തെ ബാങ്കുകൾ, എടിഎം നെറ്റ്‌വർക്കുകൾ എന്നിവയുമായി ബന്ധിപ്പിച്ച് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് സുഗമമാക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് ഇതിനകം ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button