KollamNattuvarthaLatest NewsKeralaNews

വയോധികയെ ആക്രമിച്ച് മാല കവർന്നു : യുവാവ് അറസ്റ്റിൽ

കല്ലമ്പലം പ്രസിഡന്‍റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ് അറസ്റ്റിലായത്

പരവൂർ: വയോധികയെ ആക്രമിച്ച് മാല കവർന്ന യുവാവ് അറസ്റ്റിൽ. കല്ലമ്പലം പ്രസിഡന്‍റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ പി. കൃഷ്ണകുമാർ (26, താരിഷ്) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ജനുവരി 20-ന് ഉച്ചക്ക് പരവൂർ കോട്ടപ്പുറത്താണ് കേസിനാസ്പദമായ സംഭവം. വീടിനോട് ചേർന്ന് കച്ചവടം നടത്തുന്ന എഴുപത്തിയാറുകാരിയുടെ രണ്ടരപവൻ സ്വർണമാലയാണ് നഷ്ടമായത്. സിഗരറ്റ് വാങ്ങിയ ശേഷം അടിച്ചുവീഴ്ത്തി സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Read Also : ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോർട്ട്

തുടർന്ന്, ഒളിവിൽ പോയ കൃഷ്ണകുമാർ തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ കല്ലമ്പലത്തിനു സമീപത്തെ വീട്ടിൽ നിന്നും പിടിയിലാകുകയായിരുന്നു. ‌‌

പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻ നളൻ, എ.എസ്.ഐ മാരായ പ്രമോദ്, രമേഷ്, സി.പി.ഒ മാരായ സായിറാം സുഗുണൻ, പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button