Latest NewsInternational

ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി യു.എസ്: റഷ്യൻ കപ്പലുകൾക്ക് വൻഭീഷണി

വാഷിങ്ടൺ: റഷ്യയുമായി സന്ധിയില്ലാ സമരം ചെയ്യുന്ന ഉക്രൈന് കപ്പൽവേധ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. ഉക്രൈന് പ്രതിരോധ സഹായം നൽകുന്നതിന്റെ ഭാഗമായാണ് വൈറ്റ്ഹൗസിൽ ഇങ്ങനെയൊരു പദ്ധതി ഒരുങ്ങുന്നത്.

അതിർത്തി പ്രദേശമായ കരിങ്കടലിൽ, ഉക്രൈൻ തുറമുഖത്തിനു സമീപം റഷ്യയുടെ കൂറ്റൻ യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടു കിടക്കുകയാണ്. ഇതിനാൽ കയറ്റുമതി-ഇറക്കുമതി മുതലായ അവശ്യ വാണിജ്യ സമ്പർക്കങ്ങൾക്കൊന്നും ഉക്രൈന് സാധിക്കുന്നില്ല. സാമ്പത്തികമായി ഉക്രൈൻ ഭരണകൂടത്തെ തകർത്തെറിയുക എന്നതാണ് റഷ്യ ലക്ഷ്യമിടുന്നത്.

ഈ നാവിക ഉപരോധം മറികടക്കാൻ ഉക്രൈനെ സഹായിക്കുക എന്നതാണ് യു.എസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ലോഡിൽ അയക്കുന്ന മിസൈലുകൾ റഷ്യൻ കപ്പലുകൾക്ക് വൻഭീഷണി സൃഷ്ടിക്കുകയും, നാവിക ഉപരോധത്തിൽ നിന്നും പിന്മാറാൻ റഷ്യ നിർബന്ധിതരാവുകയും ചെയ്യുമെന്നാണ് യു.എസിന്റെ കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button