ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് മസ്ജിദ് കമ്മിറ്റി. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
എന്നാൽ, വാരണസി സിവിൽ കോടതിയുടെ ഇന്നലത്തെ, നടപടികൾ കോടതി തടഞ്ഞിരുന്നു. വാരണസി സിവിൽ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. വാരണസി സിവിൽ കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
Post Your Comments