ന്യൂഡൽഹി: കാൽഡർ റോഡിന്റെ പേര് ‘ ഇന്ത്യ ഭാരത്-ഡ്രൈവ് മാർഗ്’ എന്ന് മാറ്റി സെന്റ് വിൻസെന്റ്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനം നടക്കുന്നതിനാൽ ആദരസൂചകമായാണ് ഈ പേര് മാറ്റം.
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് എന്നത് ഒരു കരീബിയൻ ദ്വീപ് രാഷ്ട്രമാണ്. ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് ഇത്. മധ്യ അമേരിക്കയിൽ, മെക്സിക്കോയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രത്തിൽ നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തിയത്. മെയ് 19ന്, തലസ്ഥാന നഗരമായ കിങ്‌സ്ടൗണിൽ തടിച്ചു കൂടിയ ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി റാൽഫ് ഇ ഗോൺസാൽവസാണ് റോഡിന് പുനർനാമകരണം ചെയ്തത്.
തനിക്ക് നൽകിയ ആഥിത്യത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹാർദ്ദവമായി നന്ദി പ്രകടിപ്പിച്ചു. ഇന്ത്യയും സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസുമായുള്ള വികസന പങ്കാളിത്തം പൂർണമായും ആഗോള സാഹോദര്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ ഇന്ത്യയുടെ വികസനക്കുതിപ്പിൽ പങ്കാളിയാവാൻ അദ്ദേഹം അവിടുത്തെ ഭരണകൂടത്തെ ക്ഷണിക്കുകയും ചെയ്തു.
Post Your Comments