മോസ്‌കോ: നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന്, പ്രതികാര നടപടിയുമായി റഷ്യ. ഫിന്‍ലാന്‍ഡിലേയ്ക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. വാതകങ്ങള്‍ക്ക് റൂബിളില്‍ പണം നല്‍കണമെന്ന ആവശ്യം ഫിന്‍ലാന്‍ഡ് വിസമ്മതിച്ചിരുന്നു.
റഷ്യയുടെ ഈ നീക്കം ഖേദകരമാണെന്നും എന്നാല്‍ ഉപഭോക്താക്കള്‍ക്ക് തടസ്സമൊന്നും ഉണ്ടാകില്ലെന്നും ഫിന്‍ലാന്‍ഡ് അധികൃതര്‍ അറിയിച്ചു. യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും റഷ്യ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഗ്യാസ് വിതരണം നടത്തുന്നുണ്ട്.
ഫിന്‍ലാന്‍ഡ് അതിന്റെ വാതകത്തിന്റെ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, എന്നാല്‍ രാജ്യത്തിന്റെ ഊര്‍ജ ഉപഭോഗത്തിന്റെ പത്തിലൊന്നില്‍ താഴെ മാത്രമാണ് വാതകത്തിന്റെ ആവശ്യം എന്ന് ഫിന്‍ലാന്‍ഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Post Your Comments