കയ്പമംഗലം: ചാരായമുണ്ടാക്കാനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. കയ്പമംഗലം ഡോക്ടർപടി കണക്കശേരി ഷാജി (48) ആണ് പൊലീസ് പിടിയിലായത്.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Also : ‘എറണാകുളത്ത് സെമിഫൈനൽ ഞങ്ങൾ നേടി’: തൃക്കാക്കരയിൽ തിളങ്ങുമെന്ന് എസ്.സുരേഷ്
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, പ്രത്യേക പൊലീസ് സംഘം കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർപടിക്ക് കിഴക്ക് വശം താമസിക്കുന്ന പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാഷും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തത്.
കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോൻ, എസ്.ഐമാരായ കൃഷ്ണ പ്രസാദ്, ഗോകുൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ പ്രദീപ്, ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ അരുൺ നാഥ്, നിഷാന്ത്, പ്രവീൺ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments