Latest NewsKeralaNews

‘എറണാകുളത്ത് സെമിഫൈനൽ ഞങ്ങൾ നേടി’: തൃക്കാക്കരയിൽ തിളങ്ങുമെന്ന് എസ്.സുരേഷ്

ഇളമനതോപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി വള്ളി രവി 363 വോട്ട് നേടി.

കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ഫൈനൽ നേടുമെന്ന് ബി.ജെ.പി വക്താവ് എസ്. സുരേഷ്. എറണാകുളത്ത് സെമിഫൈനൽ തങ്ങൾ നേടിയെന്നും ഇനി തൃക്കാക്കരയിൽ ഫൈനലും നേടുമെന്ന് എസ്.സുരേഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, നഗരസഭയിൽ മത്സരം നടന്ന രണ്ട് ഡിവിഷനും എൻ.ഡി.എ പിടിച്ചെടുത്തു. ഇളമനതോപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി വള്ളി രവി 363 വോട്ട് നേടി. പിഷാരികോവിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി രതി രാജു 468 വോട്ടുകളും നേടി വിജയിച്ചു.

Read Also: കണ്ണൂരിൽ വാഹനാപകടം : ടാങ്കർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

എൽ.ഡി.എഫ് കൗൺസിലർമാരുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 49 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button