രാജ്ഗഡ്: ദളിതരുടെ വിവാഹ ഘോഷയാത്രയ്ക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കുറ്റവാളികളുടെ വീടുകൾ സർക്കാർ ഇടിച്ചു നിരത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ജീരാപൂർ നഗരത്തിലാണ് സംഭവം നടന്നത്.
ജീരാപൂരിലെ മാതാജി മൊഹല്ലയിൽ, മെയ് പതിനേഴാം തീയതി നടന്നൊരു വിവാഹത്തിന്റെ ഘോഷയാത്രയ്ക്ക് നേരെ ആക്രമണമുണ്ടായി. ഈ പ്രദേശത്തെ ന്യൂനപക്ഷ സമുദായം, ഘോഷയാത്രയിൽ പാട്ട് വയ്ക്കുന്നതിനെ എതിർക്കുകയായിരുന്നു. ഇതേ തുടർന്ന് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുവയസ്സുകാരനായ ഒരു കുട്ടിയും ഉൾപ്പെടുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികാരികൾ, അക്രമികളുടെ വീടുകൾ കയ്യേറ്റ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തി. വാർഡ് നമ്പർ 4ൽ, ഇതേത്തുടർന്ന് 48 വീടുകൾ തദ്ദേശ ഭരണകൂടം ഇടിച്ചു നിരത്തി. 18 വീടുകൾ പൂർണമായും, 30 വീടുകൾ ഭാഗികമായുമാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
Post Your Comments