ഹര ഷണ്മുഖ ശംഭുകുമാരകനേ
ശരണം തരണേ കരുണാകരനേ
വരമേകുക ഷഷ്ടിജനപ്രിയനേ
പരനേ പരമേശ്വര വന്ദിതനേ
വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേ
ശരണാഗത വത്സല കാമദനേ
ശരകാനന സംഭവ സുന്ദരനേ
ഹര പാർവ്വതി ലാളിത രമ്യതനോ
പതിതാവന പാവക നന്ദനനേ
പരി പാവനമാം തവ പദയുഗളം
മമ മനതളിരിൽ കളിയാടണമേ
സുര മുനിഗണ സഞ്ചയ രക്ഷകനേ
നിജ ശത്രു ഗണത്തിനു ശിക്ഷകനേ
സുരവൈരി കുലാന്തക ഷണ്മുഖ ഭോ
പരിപാലയ ശങ്കര നന്ദനനേ
പദനതജന പാലക വരദവിഭോ
കലി കന്മഷ ദോഷ ഭയാപഹനേ
മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ
ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ
ഗിരിജാമുഖ പങ്കജ ഭാസ്കര ഭോ
തവപാദമതേകമതേ ശരണം
വരണീയ ഗുണാർണ്ണവ ഷൺമുഖനേ
മമ സഞ്ചിത പാപമകറ്റണമേ
രുചിരതരം മയിലിൻ മുകളേറി
മമാന്ധത നീക്കിടുവാൻ വരണേ
അതി ദുഃഖവിനാശന ദുർമ്മദമോചന
ദ്വാദശ ലോചന ശോഭിതനേ
ദുരിതവിമോചന ശംഭുകുമാരക
നിൻപദമേകം ശരണം മേ
Post Your Comments