Latest NewsNewsDevotional

ശ്രീകൃഷ്ണൻ്റെ ഉപാസനാ മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ  ഭാഗ്യം തിരികെ എത്തും

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ആരാധിക്കുന്ന ദേവതകളിലൊന്നാണ് ശ്രീകൃഷ്ണൻ. ഇതിന് കാരണം കൃഷ്ണൻ്റെ മനുഷ്യ തുല്യമായ ജീവിതം തന്നെയാണ്. ഭൂമിയിൽ നിന്ന് അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം.

ഭഗവാൻ ശ്രീകൃഷ്ണൻ്റെ ഉപാസനാ മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ അനേകം ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നിങ്ങളിൽ നിന്ന് അകന്നുപോയ ഭാഗ്യം തിരികെ എത്തും.

” ഓം കൃഷ്ണായ നമഃ”

ശ്രീകൃഷ്ണൻ്റെ മൂലമന്ത്രമെന്നാണ് ഈ മന്ത്രം അറിയപ്പെടുന്നത്. നിത്യവും ഈ മന്ത്രം ജപിച്ചാൽ ജീവിതത്തിൽ വിജയം, സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം. കുടുംബത്തിൽ പോസിറ്റീവ് അന്തരീക്ഷം ഉണ്ടാകാൻ ഈ മന്ത്രം ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയായി 108 തവണ മൂലമന്ത്രം ജപിക്കണം.

സന്താനഗോപാല മന്ത്രം

” ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗതഃ”

അര്‍ത്ഥം:

”ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു എനിക്ക് പുത്രനെ നൽകിയാലും”. രോഹിണി ദിവസം (അഷ്ടമിരോഹിണിയില്‍ അത്യുത്തമം) സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന ലബ്‌ധിയെന്നാണ് വിശ്വാസം.

വിദ്യാഗോപാലമന്ത്രം

” കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ
രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ ”

അർത്ഥം:

“പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. ” വിദ്യാഭ്യാസപരമായ സകലവിധ പരിഹാരങ്ങള്‍ക്കും ഈ മന്ത്രം ജപിക്കാവുന്നതാണ്.

ആയൂർ ഗോപാലമന്ത്രം

” ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗതഃ”

അർത്ഥം:

“ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.”

ഭാഗ്യസൂക്തം

” ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.

ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.

സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഅഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു”

ജന്മാഷ്ടമി ദിനം ഗൃഹത്തിൽ കൃഷ്ണപൂജ ചെയ്യാം; അതിവേഗം ഫലസിദ്ധി

വിഷ്ണു ഗായത്രി മന്ത്രം

” ഓം നാരായണായ വിദ്‍മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്”

ശ്രീകൃഷ്ണമന്ത്രം

” കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ

പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ”

അർത്ഥം:

”വസുദേവപുത്രനും ഭക്തരുടെ പാപങ്ങളെ ഹരിക്കുന്നവനും പ്രണമിക്കുന്നവരുടെ ക്ലേശങ്ങളെ ഇല്ലാതാക്കുന്നവനും സകലചരാചരങ്ങൾക്കും ആശ്രയവുമായ ഭഗവാൻ ശ്രീകൃഷ്ണനെ എപ്പോഴും നമിക്കുന്നു. ”അതിരാവിലെ ശുദ്ധിയായി നിലവിളക്ക് കൊളുത്തി 108 തവണ ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകും.

രാജഗോപാലമന്ത്രം

” ഓം കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍
ഭക്‌താനാം അഭയങ്കര

ഗോവിന്ദ പരമാനന്ദ
സര്‍വ്വം മേ വശമാനയ”

തൊഴില്‍പരമായ സകലവിധ പരിഹാരത്തിനും ധനസമൃദ്ധിക്കും ഐശ്വര്യത്തിനും രാജഗോപാലമന്ത്രം ജപിക്കാവുന്നതാണ്. ഇത് വശ്യമന്ത്രവും ആകയാല്‍ ജപത്തില്‍ പ്രത്യേകനിഷ്ഠ ആവശ്യമാണ്‌. വളരെയേറെ ശ്രദ്ധിക്കണം.

മഹാബലഗോപാലമന്ത്രം

” ഓം നമോ വിഷ്‌ണവേ സുരപതയേ
മഹാബലായ സ്വാഹാ ”

അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രമാണ് (18 അക്ഷരങ്ങളുള്ളത്) മഹാബല ഗോപാലമന്ത്രം. ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധന, ദാരിദ്ര്യശമനം, തൊഴിലില്‍ പേരും പ്രശസ്തി തുടങ്ങിയവ ലഭിക്കുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button