ദിസ്പൂർ: ആസാമിനെ തകർത്തെറിഞ്ഞ പ്രളയത്തിൽ, മരിച്ചവരുടെ എണ്ണം 10 ആയി. പ്രത്യക്ഷത്തിൽ, പ്രളയത്താൽ ബാധിക്കപ്പെട്ടവരുടെ എണ്ണം 7.18 ലക്ഷമാണ്.
നാഗാവോൺ ജില്ലയിൽ ഒരാൾ കൂടി ഇന്നലെ മുങ്ങി മരിച്ചതോടെയാണ് മരണസംഖ്യ 10 ആയത്. ഈ പ്രദേശത്ത്, രണ്ടു പേരെ കൂടി കാണാതായിട്ടുണ്ട്. 27 ജില്ലകൾ പൂർണമായോ ഭാഗികമായോ വെള്ളത്തിനടിയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തിൽ ആകെ മൊത്തം 1413 ഗ്രാമങ്ങൾ നിലവിൽ വെള്ളത്തിനടിയിലായിക്കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കച്ചാർ ഗ്രാമത്തിൽ മാത്രം 1.2 ലക്ഷം പേരും ഹോജായ് ഗ്രാമത്തിൽ 1.7 ലക്ഷം പേരുമാണ് പ്രളയത്തിൽ സർവനാശം സംഭവിച്ചവർ.
ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേന, ഇന്ത്യൻ സൈന്യം ഇങ്ങനെ എല്ലാ മേഖലകളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ആസാമിൽ എത്തിയിട്ടുണ്ട്. താൽക്കാലികമായി ഒരുക്കിയ ക്യാമ്പുകളിൽ അമ്പതിനായിരം പേരാണ് അഭയം തേടിയിരിക്കുന്നത്.
Post Your Comments