
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരില്‍ ബിജെപി നേതൃയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് ഓണ്‍ലൈനായിട്ടാകും പ്രധാനമന്ത്രി യോഗത്തില്‍ സംസാരിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കായി യോഗം തന്ത്രങ്ങള്‍ മെനയും.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ കീഴിലെ വർഗീയ സംഘർഷങ്ങളും ചർച്ചയിൽ വരും. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ആസൂത്രണവും മൂന്ന് ദിവസത്തെ യോഗത്തില്‍ ഉണ്ടാകും.
ഇന്നലെ, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി, ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് , സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
Post Your Comments