കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നടത്തിയ പരാമര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര് തമ്മില്‍ സാധാരണ പറയുന്നതാണെന്നും തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
കെ. സുധാകരന് നടത്തിയ പരാമര്‍ശം അടഞ്ഞ അദ്ധ്യായമാണെന്നും പരാമര്‍ശത്തിന് കാരണമായ സാഹചര്യം ഇന്നലെ, തന്നെ സുധാകരന് വിശദീകരിച്ചതാണെന്നും വി.ഡി സതീശന് പറഞ്ഞു. കത്തോലിക്കാ സഭയെ തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചത് സി.പി.ഐ.എം ആണെന്നും കോണ്‍ഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Post Your Comments