പാലക്കാട്∙ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം രണ്ട് പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ക്യാമ്പിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.
വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതിനാൽ, ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്. എന്നാൽ, ഈ സ്ഥലങ്ങളിൽ ഷോക്കേൽക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് നാട്ടുകാർ ഉൾപ്പടെയുള്ളവർ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
Post Your Comments