Latest NewsUAENewsInternationalGulf

കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യത: മുന്നറിയിപ്പുമായി യുഎഇ

വ്യാഴാഴ്ച ഉച്ചവരെ കടൽ പ്രക്ഷുബ്ധമായി തുടരും

അബുദാബി: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അറേബ്യൻ ഗൾഫ് തീരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചവരെ കടൽ പ്രക്ഷുബ്ധമായി തുടരാനും സാധ്യതയുണ്ട്.

Read Also: ബാലചന്ദ്രകുമാറിന്റെ പീഡനക്കേസ്: അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല, കേസ് ഡയറിയും റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം

അതേസമയം, അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്നും, പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ഏതാനും മേഖലകളിൽ അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: ‘ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പുണ്ട്’: പേരറിവാളന്റെ മോചനത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button