കശ്മീർ: കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകത്തോടെ പണ്ഡിറ്റുകളുടെ നിയമനത്തിൽ സുപ്രധാന മാറ്റം വരുത്തി കശ്മീർ ഭരണകൂടം. ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലകളിൽ ആയിരിക്കണം എന്നാണ് ഭരണകൂടം പുതുതായി നിഷ്കർഷിക്കുന്നത്.
സൈനിക സാന്നിധ്യമുള്ള, നിയമപാലകരുടെ സമീപ പ്രദേശങ്ങളിലുള്ള സർക്കാർ ഓഫീസുകളിൽ വേണം കശ്മീരി പണ്ഡിറ്റുകളെ ജോലിക്ക് നിയോഗിക്കാനെന്ന് കശ്മീർ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു. തഹസിൽദാർ കാര്യാലയത്തിൽ ക്ലർക്കായിരുന്ന രാഹുൽ ഭട്ടിന്റെ കൊലപാതകത്തോടെ, പണ്ഡിറ്റ് സമുദായത്തിനിടയിൽ ഭയം വ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ, നിരവധി ഭീകര സംഘടനകൾ കശ്മീർ വിട്ടു പോകാൻ വേണ്ടി ഇക്കൂട്ടരെ ഭയപ്പെടുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ മേഖലകളിൽ മാത്രം കശ്മീരി പണ്ഡിറ്റുകളെ ജോലിക്കായി നിയമിക്കാൻ സർക്കാർ ഉത്തരവിടുന്നത്.
ബദ്ഗാം ജില്ലയിലെ തഹസിൽദാർ ഓഫീസിൽ, കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് രാഹുൽ ഭട്ട് എന്ന സർക്കാർ ജീവനക്കാരൻ ഭീകരരാൽ കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റായ ഇയാളുടെ കൊലപാതകത്തെ തുടർന്ന് പണ്ഡിറ്റ് സമൂഹം കനത്ത പ്രതിഷേധം നടത്തിയിരുന്നു.
Post Your Comments