വാഷിംഗ്ടൺ: ഇന്ത്യ എസ് 400 വ്യോമപ്രതിരോധ സംവിധാനം ഉപയോഗിക്കുക പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാനെന്ന് യു.എസ്. അമേരിക്കൻ പ്രതിരോധ വിഭാഗമായ പെന്റഗൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ 2022 ആകുമ്പോഴേക്കും, ഈ വെല്ലുവിളികൾ നേരിടാൻ തക്ക രീതിയിൽ എസ് 400 വിന്യസിക്കാൻ ഇന്ത്യ പ്രാപ്തമാകുമെന്നും പെന്റഗൺ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ, ഇന്ത്യ തങ്ങളുടെ അതിർത്തിയിൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കര, സമുദ്ര,വ്യോമ അതിർത്തികളിൽ നിലവിലുള്ളവയെ നവീകരിക്കുകയാണെന്നും യു.എസ് പ്രതിരോധ വിദഗ്ധർ നിരീക്ഷിച്ചു.
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സ്കോട്ട് ബെറിയർ അമേരിക്കൻ സെനറ്റിനു മുമ്പിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. റഷ്യയുടെ ഭാഗത്തു നിന്നും ഇത്രയും നിർണായകമായ സംഭവങ്ങൾ ഉണ്ടായിട്ടും, ഇന്ത്യ-റഷ്യൻ ബന്ധം പൂർവാധികം ശക്തിയായി തുടരുകയാണെന്നും അദ്ദേഹം അധികാരികൾക്ക് മുന്നിൽ വെളിപ്പെടുത്തി.
Post Your Comments