നെടുമങ്ങാട് : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷോറൂം ജീവനക്കാരി ബസിടിച്ച് മരിച്ചു. കരകുളം മരുതംകോട് ചിറത്തലയ്ക്കല്‍ വീട്ടില്‍ രാജന്റെ ഭാര്യ എം.ബിന്ദു(44) ആണ് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ആറാംകല്ലിലെ വാഹന ഷോറൂമിലേക്ക് ജോലിക്കായി മകന് നന്ദുവിനോടൊപ്പം ബൈക്കില്‍ പോകവെ വലിയമല ഐഐഎസ്ടിയുടെ ബസിടിച്ചാണ് അപകടമുണ്ടായത്.
Read Also : ഭീതി വിതച്ച് മഴ: തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെയും മകന് നന്ദുവിനെയും അതുവഴി വരികയായിരുന്ന വലിയമല സിഐ സുനില്‍ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ കയറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാലിന് പരിക്കേറ്റ നന്ദു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments