Latest NewsNewsLife StyleHealth & Fitness

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പഴം ദോശ

സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നല്‍കി നോക്കൂ, കുട്ടികള്‍ അത് തീര്‍ച്ചയായും ഇഷ്ടപ്പെടും. എന്നും ദോശയും പുട്ടും ഒക്കെ ഉണ്ടാക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു മടുപ്പ് തീര്‍ച്ചയായും ഉണ്ടാകും. അതിനാല്‍ തന്നെ, ഒരു വെറൈറ്റിയായി ഇന്ന് ബ്രേക്ക്ഫാസ്റ്റിന് പഴം ദോശ ട്രൈ ചെയ്യാം.

ചേരുവകള്‍

പഴുത്ത നേന്ത്രപഴം – 3

മൈദാ – അര കപ്പ്

അരിപൊടി – 3 ടീസ്പൂണ്‍

തേങ്ങ ചിരണ്ടിയത് – അര കപ്പ്

പഞ്ചസാര – 3 ടീസ്പൂണ്‍

ഉപ്പ് – ഒരു നുള്ള്

ഏലക്കാപ്പൊടി – 1/3 സ്പൂണ്‍

നെയ്യ് – ഒന്നര ടീസ്പൂണ്‍

Read Also : ഉദരരോഗം ഇല്ലാതാക്കാൻ കായം

തയ്യാറാക്കുന്ന വിധം

പഴം ഉടച്ച് എടുക്കുക. ഇതില്‍ നെയ്യൊഴിച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പാകത്തിന് വെള്ളവും ചേര്‍ക്കുക. പാന്‍ ചൂടാകുമ്പോള്‍ തവി കൊണ്ട് കല്ലില്‍ സാധാരണ ദോശ പരത്തും പോലെ പരത്തി മുകളില്‍ നെയ്യൊഴിച്ച് രണ്ടു വശവും മൊരിഞ്ഞു ബ്രൌണ്‍ നിറം ആകുന്നതു വരെ ചുട്ടെടുക്കുക. പഴം ദോശ തയ്യാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button