Latest NewsKerala

ബാലചന്ദ്രകുമാറിന്റെ പീഡനക്കേസ്: അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല, കേസ് ഡയറിയും റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം

ദിലീപിനെതിരെ അന്വേഷണ സംഘം കാട്ടുന്ന ജാഗ്രത ബാലചന്ദ്രകുമാറിനെതിരെ ഉള്ള കേസിൽ കാണാനില്ല

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിർദ്ദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരി​ഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, ദിലീപിനെതിരെ അന്വേഷണ സംഘം കാട്ടുന്ന ജാഗ്രത ബാലചന്ദ്രകുമാറിനെതിരെ ഉള്ള കേസിൽ കാണാനില്ലെന്ന് പൊതുവെ വിമർശനമുണ്ട്. ഇരുവർക്കും രണ്ടു നീതി എന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ ഇടപെടലെന്നാണ് സോഷ്യൽ മീഡിയയിലും വിമർശനം.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ഇപ്പോൾ 40 വയസ്സുള്ള കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവ ശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്ന്, ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം, പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകള്‍ കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം, പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button