അബുദാബി: ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തതിനാണ് അദ്ദേഹം ഭരണാധികാരികൾക്ക് നന്ദി അറിയിച്ചത്.
യുഎഇ സുരക്ഷിതമായ കരങ്ങളിലാണെന്ന് ഭരണാധികാരികൾ ശൈഖ് മുഹമ്മദ് ബിൻ സായിദിനോട് വ്യക്തമാക്കി. ശൈഖ് ഖലീഫയുടെ വേർപാടിന് ശേഷം നടന്ന അനുശോചന യോഗത്തിലായിരുന്നു നേതാക്കൾ ഇക്കാര്യം അറിയിച്ചത്. യുഎഇയും അവിടുത്തെ ജനങ്ങളും നിങ്ങളുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ കരങ്ങളിലാണെന്നും നമ്മുടെ രാജ്യം ശക്തമായ നിലയിലാണെന്നും ഭരണാധികാരികൾ പറഞ്ഞു. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ഭരണാധികാരികൾ അനുശോചനം അറിയിക്കുകയും ചെയ്തു.
Post Your Comments