ചെന്നൈ: പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വേർപിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കൾ ഒരുമിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി വച്ചതിന് ശേഷമാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
നാമക്കൽ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഖലയുടേയും മകൻ തരുണാണ് മരിച്ചത്.
പിതാവ് മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി നോക്കി വളർത്തണമെന്നും കുട്ടി ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. രാജപാളയത്തിലുള്ള സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് തരുൺ.
ഡ്രൈവറായിരുന്ന രവിചന്ദ്രന്റെ മദ്യപാനശീലത്തെ തുടർന്ന് ഭാര്യ മേഖലയുമായി വഴക്ക് പതിവായിരുന്നു എന്നാണ് വിവരം. രണ്ടു വർഷമായി രവിചന്ദ്രൻ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
Post Your Comments