Latest NewsUAENewsInternationalGulf

മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കും: അറിയിപ്പുമായി ആർടിഎ

ദുബായിൽ നിന്നും വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകൾ പുന:രാരംഭിക്കും

ദുബായ്: മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ആർടിഎ. ദുബായിൽ നിന്നും വിവിധ എമിറേറ്റുകളിലേക്കുള്ള 4 ഇന്റർസിറ്റി ബസ് സർവീസുകളാണ് പുന:രാരംഭിക്കുന്നത്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇ 100, അൽ ഐനിലേക്കുള്ള ഇ 201, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നു ഷാർജ മുവൈലയിലേക്കുള്ള ഇ 315, ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്നു ഫുജൈറയിലേക്കുള്ള ഇ 700 സർവീസുകളാണ് പുന:രാരംഭിക്കുന്നതെന്ന് ആർടിഎ വ്യക്തമാക്കി.

Read Also: ‘സ്വകാര്യഭാഗങ്ങളിൽ മുളക്‌പൊടി സ്പ്രേ ചെയ്തു, അടിവയറ്റില്‍ ചവിട്ടി’: ശ്രീനിവാസൻ വധക്കേസിൽ ക്രൂര പീഡനങ്ങളെന്ന് എസ്ഡിപിഐ

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് ഈ സർവ്വീസുകൾ നിർത്തിവെച്ചത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനിൽ നിന്നു പ്രൊഡക്ഷൻ സിറ്റിയും വിവിധ ജില്ലകളും വഴി ദുബായ് സ്‌പോർട്‌സ് സിറ്റിയിലേക്ക് പുതിയ സർവീസ് (എഫ് 38) ആരംഭിക്കാനും തീരുമാനിച്ചു. 20 മിനിറ്റ് ഇടവേളകളിൽ രാവിലെ 6 മുതൽ രാത്രി 12.30 വരെ സർവീസുകളുണ്ടാകും. ഏതാനും സർവീസുകളുടെ റൂട്ടുകളിലും വ്യത്യാസം വരുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ആ ചോദ്യം സ്വയം മറച്ചുവച്ചതാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവ്, പാദസേവാപ്പണി നിർത്തുകയല്ലേ? : അഭിലാഷ് മോഹനോട് ശ്രീജിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button