ലക്നൗ: ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വേയും, തുടര്‍ന്ന് ലഭിച്ച ശിവലിംഗവും അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായ സംഭവങ്ങളാണ്. ഇതിനിടെ,
രാഷ്ട്രീയ നിരീക്ഷകന് ഡാനിഷ് ഖുറേഷി ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയത് വന്‍ വിവാദമായി. ഇതേത്തുടര്‍ന്ന്, ഡാനിഷ് ഖുറേഷിക്ക് എതിരെ ഗുജറാത്ത് സൈബര്‍ സെല്‍ പോലീസിന് പരാതി ലഭിക്കുകയും, സംഭവവുമായി ബന്ധപ്പെട്ട് ഖുറേഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read Also: തിരുവല്ലയിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
ട്വിറ്ററിലൂടെയായിരുന്നു ഡാനിഷ് ഖുറേഷി ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു മഹാന്റെ ലിംഗം ഇങ്ങിനെയിരിക്കുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. ആരുടെയും വികാരം വൃണപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇതേക്കുറിച്ച് അറിയാനായാണ് താന്‍ ഇത്തരം ഒരു ചോദ്യം ഉന്നയിക്കുന്നതെന്നും ഇയാള്‍ പരിഹസിച്ചിരുന്നു. ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. ഇത് കണ്ട ഹിന്ദു വിശ്വാസികളില്‍ ചിലരാണ് ഖുറേഷിക്ക് എതിരെ പരാതി നല്‍കിയത്.
ഗ്യാന്‍വാപി വിഷയത്തില്‍ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ തന്നെ വിവാദ പരാമര്‍ശങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ ഡാനിഷ് പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്യാന്‍വാപി മസ്ജിദിനെ, ബാബറി തര്‍ക്ക മന്ദിരവുമായി ബന്ധപ്പെടുത്തിയായിരുന്നു ഇയാളുടെ പരാമര്‍ശങ്ങള്‍.
Post Your Comments