KozhikodeLatest NewsKeralaNattuvarthaNews

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്

കൊയിലാണ്ടി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.

Read Also : പ്രമേഹരോ​ഗികൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം

2018-ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു വന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുറ്റ്യാടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. നാദാപുരം ഡിവൈ.എസ്.പി ജി. സാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button