തൃശ്ശൂര്‍: ചാലക്കുടി മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
അവിവാഹിതയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടിലാണ് കണ്ടത്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് മലക്കപ്പാറ പോലീസ് കേസെടുത്തു.
Post Your Comments