ന്യൂഡല്‍ഹി: കോവിഡിനു ശേഷം കമ്പനികളെല്ലാം ഉണര്‍ന്നു. ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച്, ജീവനക്കാരെ ഓഫീസുകളിലേയ്ക്ക് തിരികെ വിളിച്ചു കഴിഞ്ഞു. ഇതോടൊപ്പം, പുതിയ നിയമനങ്ങളും നടത്താനുള്ള ഒരുക്കത്തിലാണ് വിവിധ കമ്പനികള്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍, ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2022 അവസാനത്തോടെ ഏകദേശം 1,80,000 മുതല്‍ 2,00,000 വരെ ജീവനക്കാരെ പുതിയതായി നിയമിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം.
അമെക്‌സ്, ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ, സിറ്റി, ബാര്‍ക്ലേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, എച്ച്എസ്ബിസി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ആമസോണ്‍, ടാര്‍ഗെറ്റ്, വാള്‍മാര്‍ട്ട്, ഷെല്‍, ജിഎസ്‌കെ, അബോട്ട്, ഫൈസര്‍, ജെ&ജെ, തുടങ്ങിയ കമ്പനികളാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നത്.
ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ് , ഐടി സോഫ്റ്റ്‌വെയര്‍, ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീട്ടെയില്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലാണ് പുതിയതായി നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്.
Post Your Comments