തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല എന്നാണ് വീണ ജോര്‍ജ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചത്.
വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം. അതേസമയം, കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments