മലപ്പുറം: പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താനിയില്‍ 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് മദ്രസ പ്രസിഡന്റ് അടക്കമുള്ള പ്രമുഖര്‍. മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലത്തു നജീബ്, കോഴികാട്ടില്‍ അബൂബക്കര്‍, പകത്ത് ജലീല്‍, കുട്ടിയെ ഇവര്‍ക്കു എത്തിച്ചു നല്‍കിയ കോഴിപ്പേന്‍ അഷറഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ കൊല്ലത്ത് നജീബ് മദ്രസ പ്രസിഡണ്ടും, പള്ളിക്കമ്മിറ്റി നേതാവുമാണ്. പകത്ത് ജലീല്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്.
കോഴികാട്ടില്‍ അബൂബക്കര്‍ പ്രവാസിയും മതസ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. എല്ലാവരും സമൂഹത്തിൽ അറിയപ്പെടുന്ന പ്രമുഖരാണ്. പ്രതികള്‍ പ്രമുഖര്‍ ആയതോടെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ പ്രദേശത്തെ ഇടതു വലത് മുന്നണികള്‍ ഒരുമിച്ചു നിന്നതും പണം മുന്നില്‍ കണ്ടു തന്നയാണെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. മൃഗീയമായ രീതിയിലുള്ളേ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ആണ് ഇവര്‍ കുട്ടിയില്‍ നടത്തിയത്. ഭീമമായ പണമാണ് ഇതിനായി കോഴിപ്പേന്‍ അഷറഫ് ഈടാക്കിയിരുന്നത്. ഇതിൽ ചെറിയ ഒരു പങ്ക് കുട്ടിക്കും നൽകിയിരുന്നു. ഇങ്ങനെ കുട്ടിയുടെ കയ്യിലും നിറയെ പണം ഉണ്ടായി.
അതേസമയം, അഷ്‌റഫും ഏറെ കാലമായി കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു വരികയായിരുന്നു. വിവരങ്ങള്‍ കൂട്ടുകാരായ പ്രതികളോട് പങ്കു വച്ചതോടെ, ലോഡ്ജില്‍ എത്തിച്ച കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു . കുട്ടിയെ പീഡിപ്പിച്ച പെരിന്തല്‍മണ്ണയിലെ കെപിഎം ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയൂടെ കയ്യില്‍ അമിതമായ പണം കണ്ടെത്തിയതും സമയം വൈകി വീട്ടിലെത്തുന്നതും വീട്ടുകാര്‍ക്ക് സംശയത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍, കുട്ടി കോഴിപ്പേന്‍ അഷ്‌റഫിന്റെ പേര് മാത്രമാണ് പറഞ്ഞതെങ്കിലും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവന്നു. ഇതോടെയാണ് മറ്റ് അറസ്റ്റുകള്‍ ഉണ്ടായത്. എന്നാല്‍, ഇനിയും കൂടുതല്‍ പ്രമുഖര്‍ പീഡനത്തിന് പിന്നിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വൈകാതെ ഇവരും അറസ്റ്റിലാകും. പീഡനവുമായി ബന്ധപ്പെട്ട വാര്‍ത്ത മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പൂഴ്‌ത്തി വെച്ചതും ചര്‍ച്ച ആയിരിക്കുകയാണ് .
Post Your Comments