KeralaLatest NewsNews

ഹോട്ടൽഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും: ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി

വീണ്ടും ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി

നാദാപുരം: ഹോട്ടൽഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്,  കല്ലാച്ചി-നാദാപുരം ടൗണുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി.

പഴകിയ പാൽ ഉപയോഗിച്ചുള്ള ചായ കുടിച്ചതിനെത്തുടർന്ന് ഏഴുവയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്, നാദാപുരം ബസ് സ്റ്റാൻഡിലെ ഹോട്ടലിന് നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെയാണ് കുട്ടി ഇവിടെനിന്ന് ചായ കുടിച്ചത്.

Read Also: ‘ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ’: എഎ റഹീം

തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലാച്ചിയിലെ ഫുഡ് പാർക്ക് ഹോട്ടലിൽനിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു.  നിരോധിത കളർ ഉപയോഗിച്ച് എണ്ണക്കടികൾ ഉണ്ടാക്കി വിൽപ്പന നടത്തിയതിനും ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരത്ത് കട പൂട്ടാൻ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button