ന്യൂഡൽഹി: രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിന് പിന്നാലെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ പ്രഖ്യാപിച്ച് കോൺഗ്രസ്. ഈ സ്റ്റാൻഡ് അപ്പ് കോമഡി ഷോ വഴി പ്രാദേശികവും അന്തർദേശീയവുമായ എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെടുന്നത്. ഈ വിവരം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
എന്നാൽ, കോൺഗ്രസിന്റെ പ്രഖ്യാപനത്തിനു ശേഷം നിരവധി പരിഹാസങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. പാർട്ടിയിൽ തന്നെ ‘ഇൻ ഹൗസ്’ കഴിവുള്ള കഴിവുള്ളവർ ഉള്ളപ്പോൾ എന്തിനാണ് പുറമേ നിന്ന് ആളെ തേടുന്നതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഈ പ്രോഗ്രാമിനു വേണ്ടി പുറത്തുനിന്ന് ആളെ കൊണ്ടുവരേണ്ടതില്ലെന്നും രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ദിവസവും പോസ്റ്റ് ചെയ്താൽ മതിയെന്നും ഒരാൾ കമന്റ് ചെയ്തു. പാർട്ടിയുടെ ഉന്നമനത്തിനു വേണ്ടി പല വഴികളിലൂടെയും പ്രവർത്തിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ, നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
Post Your Comments