ഓരോരുത്തർക്കും ‘പെറ്റു’കളെ വളർത്താൻ ആഗ്രഹമുണ്ടായിരിക്കും. എന്നാൽ വാടക വീടുകളിൽ ‘പെറ്റു’കളെ വളർത്താൻ ചിലർ അനുവദിക്കാറില്ല. അത്തരം ഒരു സാഹചര്യത്തിൽ തന്റെ വളർത്തുപൂച്ചയെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവതി.
വീട്ടിൽ നിന്നും പൂച്ചയെ ഇറക്കിവിടണം എന്ന് ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 49-കാരിയായ ഹോഡ്ജ് വളർത്തു പൂച്ചയെ വിവാഹം കഴിച്ചത്. ഇന്ത്യ എന്നാണ് പൂച്ചയ്ക്ക് പേര് നൽകിയിരിക്കുന്നത്.
read also: ഭാര്യയ്ക്ക് സാരിയുടുക്കാൻ അറിയില്ല, വൃത്തിയിൽ നടക്കില്ല : യുവാവ് ആത്മഹത്യ ചെയ്തു
‘തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ താൻ പൂച്ചയെ വിവാഹം കഴിച്ചു. പ്രപഞ്ചത്തിൽ ഒന്നിനും ഇനി തങ്ങളെ പിരിക്കാനാവരുത് അതിനാണ് വിവാഹം ചെയ്തത്;- ഹോഡ്ജ് പറയുന്നു. ‘ഇന്ത്യ വളരെ സ്നേഹമുള്ള, നല്ലൊരു പൂച്ചയാണ്. അതിനെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ല. മക്കൾ കഴിഞ്ഞാൽ പിന്നെ തനിക്കീ ലോകത്തേറ്റവും ഇഷ്ടം അതിനെയാണ്’- യുവതി പറഞ്ഞു.
Post Your Comments