Latest NewsNewsInternational

പൂച്ചയെ വിവാഹം ചെയ്ത് യുവതി: വിചിത്ര വിവാഹത്തിന്റെ കാരണമിതാണ്

ഇന്ത്യ എന്നാണ് പൂച്ചയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ഓരോരുത്തർക്കും ‘പെറ്റു’കളെ വളർത്താൻ ആഗ്രഹമുണ്ടായിരിക്കും. എന്നാൽ വാടക വീടുകളിൽ ‘പെറ്റു’കളെ വളർത്താൻ ചിലർ അനുവദിക്കാറില്ല. അത്തരം ഒരു സാഹചര്യത്തിൽ തന്റെ വളർത്തുപൂച്ചയെ വിവാഹം കഴിച്ചിരിക്കുകയാണ് ഒരു യുവതി.

വീട്ടിൽ നിന്നും പൂച്ചയെ ഇറക്കിവിടണം എന്ന് ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 49-കാരിയായ ഹോഡ്ജ് വളർത്തു പൂച്ചയെ വിവാഹം കഴിച്ചത്. ഇന്ത്യ എന്നാണ് പൂച്ചയ്ക്ക് പേര് നൽകിയിരിക്കുന്നത്.

read also: ഭാര്യയ്‌ക്ക് സാരിയുടുക്കാൻ അറിയില്ല, വൃത്തിയിൽ നടക്കില്ല : യുവാവ് ആത്മഹത്യ ചെയ്തു

‘തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ താൻ പൂച്ചയെ വിവാഹം കഴിച്ചു. പ്രപഞ്ചത്തിൽ ഒന്നിനും ഇനി തങ്ങളെ പിരിക്കാനാവരുത് അതിനാണ് വിവാഹം ചെയ്തത്;- ഹോഡ്ജ് പറയുന്നു. ‘ഇന്ത്യ വളരെ സ്നേഹമുള്ള, നല്ലൊരു പൂച്ചയാണ്. അതിനെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ല. മക്കൾ കഴിഞ്ഞാൽ പിന്നെ തനിക്കീ ലോകത്തേറ്റവും ഇഷ്ടം അതിനെയാണ്’- യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button