ഹരിദ്വാര്‍: കീറിയ ജീന്‍സ് ധരിക്കുന്നത് ഭാരതീയ സംസ്കാരത്തിൻറെ ഭാഗമല്ലെന്നും അത് സംസ്‌കാരത്തെ നശിപ്പിക്കുന്നുവെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്ത്. നേരത്തെയും സമാനരീതിയിലുള്ള പ്രതസ്താവന നടത്തി വിവാദത്തിലായ റാവത്ത്, തന്റെ മുൻകാല പ്രസ്താവനകളിൽ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് സാമൂഹിക അധഃപതനത്തിന് ഇടയാക്കുമെന്നായിരുന്നു, നേരത്തെ അദ്ദേഹം പറഞ്ഞത്. 2021 ൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിയമിതനായതിന് തൊട്ടുപിന്നാലെയായിരുന്നു റാവത്തിൻറെ വിവാദ പരാമർശം.
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒരിക്കലും ഇന്ത്യൻ സംസ്‌കാരത്തിൻറെ ഭാഗമല്ലെന്നും ഇന്ത്യയിലെ ആളുകൾ കീറിയ ജീൻസ് ധരിച്ച് ചടങ്ങുകളിൽ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കീറിയ ജീന്‍സിന്റെ ഉത്ഭവ രാജ്യങ്ങളിലുള്ളവര്‍ പോലും, ഇന്ത്യയിലെത്തുമ്പോള്‍ മാന്യമായ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.
Post Your Comments