പുകവലിക്കുന്നവർക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ കുറവാണെന്ന് പഠനം. ജോർദാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ‘എക്സ്പിരിമെന്റൽ ബയോളജി’ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പഠനത്തിൽ പങ്കെടുത്തവരെ പുകവലിക്കുന്നവരും പുകവലിക്കാത്തവരും, ഹൈപ്പർടെൻഷൻ, നോൺ-ഹൈപ്പർടെൻസിവ് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഹൃദയാഘാത സമയത്ത് പുകവലിക്കുന്നവരിൽ A1AT ന്റെ ഉചിതമായ അളവ് നിലനിർത്തുന്നത് അവരുടെ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കരളിലെ പ്രോട്ടീനായ ആൽഫ-1 ആന്റി ട്രിപ്സിൻ (A1AT)-ന്റെ അളവ് പുകവലിക്കാരിൽ പുകവലിക്കാരല്ലാത്തവരേക്കാൾ ഗണ്യമായി കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. യുഎസിൽ പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും സംഭവിക്കുന്നതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിവിഷൻ ഫോർ ഹാർട്ട് ഡിസീസ് ആൻഡ് സ്ട്രോക്ക് പ്രിവൻഷൻ വ്യക്തമാക്കി.
Read Also:- ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
‘ഹൃദയാഘാതം ഉണ്ടാകുമ്പോൾ A1AT ഹൃദയ കോശങ്ങൾക്ക് സംരക്ഷണം നൽകും. ഈ പഠനത്തിന്റെ ലക്ഷ്യം പുകവലിക്കാരിലും പുകവലിക്കാത്തവരിലും രക്തസമ്മർദ്ദമുള്ളവരും അല്ലാത്തവരും തമ്മിലുള്ള A1AT-ന്റെ പ്ലാസ്മ അളവ് താരതമ്യപ്പെടുത്തുക എന്നതായിരുന്നു’ പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ സയീദ് ഖത്തീബ് പറഞ്ഞു.
Post Your Comments