Latest NewsNewsIndiaBusiness

എൽഐസി ഷെയർ ലിസ്റ്റിംഗ് ആരംഭിച്ചു

949 രൂപയ്ക്ക് അനുവദിച്ച ഓഹരി ബിഎസ്ഇ ലിസ്റ്റ് ചെയ്തത് 867.20 രൂപയ്ക്കാണ്

എൽഐസി ഷെയർ ലിസ്റ്റിംഗ് ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലുമാണ് എൽഐസി ഷെയർ ലിസ്റ്റ് ചെയ്യുന്നത് ആരംഭിച്ചത്. 949 രൂപയ്ക്ക് അനുവദിച്ച ഓഹരി ബിഎസ്ഇ ലിസ്റ്റ് ചെയ്തത് 867.20 രൂപയ്ക്കാണ്. എൻഎസ്ഇ 872 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഐപിഒ ഇഷ്യു വിലയായ 949 രൂപയെ അപേക്ഷിച്ച് എട്ടുശതമാനം കിഴിവാണ് ലഭിക്കുന്നത്.

221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്പന കഴിഞ്ഞദിവസം അവസാനിപ്പിച്ചിട്ടുണ്ട്. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയിലെത്തിയത്. ഇതുവഴി, 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാറിന്റെ ലക്ഷ്യം.

Also Read: താജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികളിൽ കണ്ടത് വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും. 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button