തിരുവനന്തപുരം: ചെന്നൈയിലേക്കും ഊട്ടിയിലേക്കും കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ പുതിയ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന്, രണ്ട് നോൺ എസി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്. എറണാകുളത്തു നിന്നാണ് ചെന്നൈ സർവ്വീസ് ആരംഭിക്കുന്നത്. ബുധനാഴ്ച സർവ്വീസുകൾ ആരംഭിക്കും.
തിരുവനന്തപുരത്തു നിന്ന് എംസി റോഡ് വഴി ഊട്ടിയ്ക്ക് പോകുന്ന ബസ്, വൈകീട്ട് 6.30ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏഴിന് ആരംഭിച്ച്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് രാവിലെ 6.05ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 691രൂപ.
തിരുവനന്തപുരത്തു നിന്ന് എൻഎച്ച് വഴി ഊട്ടിയ്ക്ക് പോകുന്ന ബസ്, രാത്രി എട്ടിന് പുറപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന് സർവിസ് തുടങ്ങി, ആലപ്പുഴ വഴി രാവിലെ 7.20ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ.
എറണാകുളത്തു നിന്നും ചെന്നൈയ്ക്കുള്ള എസി ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് രാത്രി 7.45ന് പുറപ്പെട്ട് എട്ടിന് വൈറ്റില ഹബ്ബിൽ നിന്ന് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. തിരികെ ചെന്നൈയിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക്: 1351 രൂപ.
Post Your Comments