ErnakulamNattuvarthaLatest NewsKeralaNews

‘നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെ പിണറായി തൃക്കാക്കരയില്‍ തേരാപാരാ നടക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന്, സുധാരകൻ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എല്‍ഡിഎഫിന്റെ പ്രചരണം കണ്ട് കോണ്‍ഗ്രസിന് ഹാലളകിയിട്ടില്ല. ഹാലളകിയത് മുഖ്യമന്ത്രിക്കാണ്. ഒരു മുഖ്യമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് വേണം. ഒരു നിയോജക മണ്ഡലത്തില്‍ തേരാപാരാ നടക്കുകയാണ്. ഒരു ബൈ ഇലക്ഷനില്‍ നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെയല്ലെ അദ്ദേഹം നടക്കുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാനാരുമില്ല’, കെ സുധാകരന്‍ വ്യക്തമാക്കി.

ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്: കാരണം വ്യക്തമാക്കി സത്യ നാദെല്ല

വികസനത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്നവര്‍ ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ആദ്യം വായിക്കണമെന്നും രാജ്യത്തെ വികസനത്തിന്റെ ഒറ്റ അവകാശി കോണ്‍ഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

1947ല്‍ സ്വാതന്ത്യം കിട്ടുമ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥ പരിതാപകമായിരുന്നവെന്നും ആ നാട് ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കോണ്‍ഗ്രസിന് വലിയ പങ്കുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ എല്‍ഡിഎഫിന് വല്ല പങ്കും ഉണ്ടെങ്കില്‍ അത് കാണിക്കട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button