Latest NewsNewsLife Style

പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ..

പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ആസ്മ പോലുള്ള അസുഖങ്ങളെ അകറ്റാനും പപ്പായ ഇലയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്.

Read Also:- വനിതാ ടി20 ചലഞ്ചിനുള്ള ടീമുകളുടെ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു

മലബന്ധം മുതല്‍ വയര്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പപ്പായ ഇലയുടെ നീര് പ്രതിവിധിയാണ്. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആക്ടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസുണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button