ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്തിയ ഫ്രാന്‍സിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടി വിഡ്ഢിത്തരമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് മറുപടി നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചും സേവനങ്ങളിലൂടെയും ലഭിക്കുന്ന വരുമാനത്തിനു ഫേസ്ബുക്ക്, ആമസോണ്‍, ഗൂഗിള്‍, ഇ ബേ, ആപ്പിള്‍ പോലുള്ള ടെക്ക് ഭീമന്‍മാരാണ് ഇനി മുലല്‍ നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടിക്കെതിരെയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണം.
നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം അന്യായമാണ്, യു.എസ് ടെക് ഭീമന്മാരെയാണ് ഫ്രഞ്ച് ഇത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്, മാക്രോണിന്റെ വിഢ്ഡിത്തരത്തിന് തക്കതായ മറുപടി നല്‍കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയെ അറിയിക്കാതെയാണ് ഫ്രാന്‍സ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യാതൊരു ചര്‍ച്ചയും ഇത് സംബന്ധിച്ച് നടത്തിയില്ലെന്നും ഫ്രഞ്ച് വൈനിനേക്കാള്‍ എപ്പോഴും അമേരിക്കന്‍ വൈനാണ് മികച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്യുന്നു.
France just put a digital tax on our great American technology companies. If anybody taxes them, it should be their home Country, the USA. We will announce a substantial reciprocal action on Macron’s foolishness shortly. I’ve always said American wine is better than French wine!
— Donald J. Trump (@realDonaldTrump) July 26, 2019
Post Your Comments