Latest NewsNewsInternational

ശ്രീലങ്കയില്‍ അക്രമം വ്യാപിക്കുന്നു, രാജ്യതലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശ്രീലങ്ക കത്തുന്നു, വാഹനങ്ങളും കെട്ടിടങ്ങളും തീവെച്ച് നശിപ്പിച്ചു: 200 പേര്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും വ്യാപക അക്രമം. ഇതോടെ, രാജ്യതലസ്ഥാനമായ കൊളംബോയില്‍ 9 മണിക്കൂര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വിവിധ പ്രദേശങ്ങളില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട്, 200 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരോധനാജ്ഞ കടുപ്പിച്ചത്. പൊതുസ്ഥാപനങ്ങളും വാഹനങ്ങളും നശിപ്പിച്ചു എന്ന പേരിലാണ് എല്ലാവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

Read Also:സംസ്ഥാനത്ത് തീവ്രമഴ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദേശീയ തലത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാണ്, മഹിന്ദ രജപക്‌സെ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നോക്കിയത്. എന്നാല്‍, ഭരണകക്ഷി എംപി ജനരോഷത്തില്‍ കൊല്ലപ്പെട്ടതും, വിവിധ മന്ത്രിമാരുടേയും എംപിമാരുടേയും വീടുകളും സ്ഥാപനങ്ങളും അഗ്‌നിക്കിരയായതും, മഹിന്ദയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

പുതുതായി ചുമതലയേറ്റ റെനില്‍ വിക്രമസിംഗെ ശ്രീലങ്കയെ സാമ്പത്തികമായി കരകയറ്റുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇതിനിടെ, രാജിവെച്ചൊഴിഞ്ഞ മഹിന്ദ രജപക്‌സെ പുതിയ മന്ത്രിസഭയിലേക്ക് ഭരണപക്ഷത്തുനിന്നും നാല് മന്ത്രിമാരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button