തൃക്കാക്കര: തൃക്കാക്കരയിൽ സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാകും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുകയാണ്.
ഇതോടെ, ഓരോരുത്തരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ നേരിട്ടാണ് വിലയിരുത്തുന്നത്.
രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കരയിൽ എത്തിക്കാനാണ് യു.ഡി.എഫ് ക്യാമ്പിന്റെ ശ്രമം. ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ കൂടുതൽ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഉണ്ടാകും.
Post Your Comments