ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതിക്ക് വന്‍ തിരിച്ചടി നല്‍കി സുരക്ഷാ സേന. ലഷ്‌കര്‍ ഇ ത്വയ്ബയാണ് കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് ഭീകരരെ സുരക്ഷാ സേന പിടികൂടി. കശ്മീരിലെ ബന്ദിപ്പോരയിലാണ് സംഭവം.
Read Also: വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവം: അഞ്ച് പേർ അറസ്റ്റിൽ
നഗരത്തില്‍ ലഷ്‌കര്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. വന്‍ ആയുധ ശേഖരങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
നദിഹല്‍ സ്വദേശി ആരിഫ് അജാസ് ഷെഹ്രി, രാംപോര സ്വദേശി അജാസ് അഹമ്മദ് റെഷി, ഗോണ്ട് പോര സ്വദേശി ഷാരിഖ് അഹമ്മദ് ലോണ്‍, ബന്ദിപ്പോര സ്വദേശിനികളായ മേഥാ ഷെഹ്രി, ഗുല്‍ബാബ്, മഖ്സൂദ് അഹമ്മദ് മാലിക്ക്, ഷീമാ ഷാഫി വാസ എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചയാളാണ് ഷെഹ്രി. 2018ല്‍ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേയ്ക്ക് പോയ ഇയാള്‍, പരിശീലനം പൂര്‍ത്തിയാക്കി അടുത്തിടെ ആയുധങ്ങളുമായി തിരികെ നുഴഞ്ഞുകയറുകയായിരുന്നു.
ബന്ദിപ്പോരയില്‍ സുരക്ഷാ സേനയെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.
Post Your Comments