Latest NewsNewsEuropeInternational

ഫിൻലൻഡിനും സ്വീഡനും എതിരെ കടുത്ത നിലപാട് സ്വീകരിക്കും: മുന്നറിയിപ്പുമായി റഷ്യ

മോസ്കോ: നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ഫിൻലൻഡിന്‍റെയും സ്വീഡന്‍റെയും തീരുമാനത്തിനെതിരെ മുന്നറിയിപ്പ് നൽകി റഷ്യ. തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന് റഷ്യ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കി.

മേഖലയിൽ നിലവിലുള്ള സൈനിക സംഘർഷം വർദ്ധിപ്പിക്കാൻ ഫിൻലൻഡിന്‍റെയും സ്വീഡന്‍റെയും പുതിയ നീക്കങ്ങൾ ഇടയാക്കുമെന്നും അതിനാൽ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും റിയാബ്കോവ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് തീവ്രമഴ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് പിന്നാലെയാണ് അയൽരാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ തീരുമാനമെടുത്തത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യമായ ഫിൻലൻഡ്, നേരത്തേ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഉടൻ തന്നെ നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള തീരുമാനത്തിന് പാർലമെന്‍റ് അംഗീകാരം നൽകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button