മുംബൈ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 24 റണ്‍സിനായിരുന്നു രാജസ്ഥാന്‍ ലഖ്‌നൗവിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. രാജസ്ഥനായി ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
179 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് പവര്‍ പ്ലേയില്‍ മൂന്ന് മുൻനിര വിക്കറ്റുകൾ വീണു. ക്വിന്റണ്‍ ഡി കോക്ക്(7), ആയുഷ് ബദോനി(0), കെഎല്‍ രാഹുല്‍(10) എന്നിവര്‍ കൂടാരം കയറി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡ (39 പന്തില്‍ 59), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 25) എന്നിവരാണ് ലഖ്‌നൗവിനെ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.
Read Also:- സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ജയത്തോടെ, രാജസ്ഥാനും ലഖ്‌നൗവിനും 13 മത്സരങ്ങളില്‍ 16 പോയിന്റായി. എന്നാല്‍, രാജസ്ഥാനാണ് രണ്ടാമത്. കുറഞ്ഞ റണ്‍റേറ്റുള്ള ലഖ്‌നൗ മൂന്നാമതാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളി. 29 പന്തില്‍ 41 റണ്‍സെടുത്ത യഷസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (39), സഞ്ജു സാംസണ്‍ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Post Your Comments