ThiruvananthapuramKeralaNattuvarthaLatest NewsNews

ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഇല്ല: നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ലാപ് ടോപ്പ്, ടാബ് തുടങ്ങിയവ വിതരണം ചെയ്യാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാൻ കഴിയാത്തത് എന്തുകൊണ്ടണെന്ന് കമ്മീഷൻ ചോദിച്ചു. ബന്ധപ്പെട്ട വകുപ്പു തലവൻമാരുടെ വീഴ്ചയാണ് ഇത് വെളിവാക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

അർഹരായ എല്ലാ പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും, ഇനിയും കാലതാമസം കൂടാതെ ഇവ വിതരണം ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ഉത്തരവ് പഞ്ചായത്ത് ഡയറക്ടർ നടപ്പാക്കിയില്ലെന്നാരോപിച്ച് ആദിവാസി മഹാസഭ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ഉത്തരവിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാൻ കഴിയാത്തതിന് ന്യായീകരണമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി, പഞ്ചായത്ത് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ, സ്കുളുകളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടും പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ, അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button