KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ്: വിഐപി അറസ്റ്റിൽ

ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. നടൻ ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നും സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read Also: ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഇല്ല: നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ

ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരീ ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയപ്പെടുന്ന പ്രതി ശരത്തുമായാണ് സുരാജ് ഫോൺ സംഭാഷണം നടത്തിയത്.

Read Also: കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button