തിരുവനന്തപുരം: കോഴിക്കോട് കുളിമാട് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണ സംഭവത്തിൽ, റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്രി അറിയിച്ചു.
ഗ്യാൻവാപി മസ്ജിദിൽ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നു: എംഎ ബേബി
തിങ്കളാഴ്ച രാവിലെയാണ് ചാലിയാർ പുഴയ്ക്ക് കുറുകെ, കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന്, കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി വ്യക്തമാക്കി.
Post Your Comments